കോട്ടയം: കൊടുങ്ങൂര്‍-ചാമംപതാല്‍ പാതയില്‍ ഇളങ്ങോയിയിൽ എത്തിയാല്‍ പുള്ളോലില്‍ വീട്ടിലേക്ക് ഏറെ ദൂരമില്ല. കേരള രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ അമരക്കാരില്‍ ഒരാളും നിര്‍ഭയത്വത്തിന്റെയും തുറന്ന വിമര്‍ശനത്തിന്റെയും പര്യായവുമായിരുന്ന പി.ടി. ചാക്കോയുടെ വീടാണത്.
ഏഴു പതിറ്റാണ്ടുമുന്‍പ് ഈ തറവാടിന്റെ ഉമ്മറത്തും അകത്തളങ്ങളിലുമൊക്കെ ഒരുപാട് രാഷ്ട്രീയ ചര്‍ച്ചകളും കരുനീക്കങ്ങളുമൊക്കെ നടന്നിട്ടുണ്ട്. കേരളം കണ്ട ഏറ്റവും പ്രഗത്ഭനായ പ്രതിപക്ഷനേതാവും ആഭ്യന്തരമന്ത്രിയുമായിരുന്ന പി.ടി. ചാക്കോയുടെ വീട് ഈ തെരഞ്ഞെടുപ്പു കാലത്തും ശ്രദ്ധാകേന്ദ്രംതന്നെ. രാഷ്ട്രീയത്തില്‍നിന്ന് യാതൊന്നും സമ്പാദിക്കാതെ കടബാധ്യതയിൽ ലോകത്തോടു വിടപറഞ്ഞ അദ്ദേഹം അണികള്‍ക്കിടയിലും സാധാരണക്കാര്‍ക്കിടയിലും എക്കാലവും ആരാധ്യനായിരുന്നു.
പി.ടി. ചാക്കോയുടെ തറവാട്ടില്‍ ഇളയ മകന് ജിമ്മിയും കുടുംബവുണ് ഇപ്പോഴുള്ളത്. വിശാലമായ മുറികളും മുറ്റവുമുള്ള വീട്. പി.ടി. ചാക്കോയുടെ പഴയ ഓഫീസ് മുറിയും ഫര്‍ണിച്ചറുകളും അതേനിലയില്‍ ഇപ്പോഴും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. കണ്ണട, ചെരിപ്പ്, സിഗരറ്റിട്ടിരുന്ന ഡപ്പി, ആഷ്ട്രേ എന്നിവയെല്ലാം ചില്ലിട്ട അലമാരയില്‍ ഭദ്രമാണ്. മുറ്റത്തെ വലിയ കാര്‍ ഷെഡും പഴയ പൂന്തോട്ടവും അതേപടി നിലനിര്‍ത്തിയിരിക്കുന്നു.
ചെത്തിയും റോസും ബൊഗേന്വില്ലയുമൊക്കെ പൂത്തുനില്ക്കുന്നു. സ്വീകരണമുറിയില്‍ പി.ടി. ചാക്കോയുടെ വലിയ ഒരു ഫോട്ടോയുണ്ട്.കോട്ടയം: കൊടുങ്ങൂര്‍-ചാമംപതാല്‍ പാതയില്‍ ഇളങ്ങോയിയിൽ എത്തിയാല്‍ പുള്ളോലില്‍ വീട്ടിലേക്ക് ഏറെ ദൂരമില്ല. കേരള രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ അമരക്കാരില്‍ ഒരാളും നിര്‍ഭയത്വത്തിന്റെയും തുറന്ന വിമര്‍ശനത്തിന്റെയും പര്യായവുമായിരുന്ന പി.ടി. ചാക്കോയുടെ വീടാണത്. ഏഴു പതിറ്റാണ്ടുമുന്‍പ് ഈ തറവാടിന്റെ ഉമ്മറത്തും അകത്തളങ്ങളിലുമൊക്കെ ഒരുപാട് രാഷ്ട്രീയ ചര്‍ച്ചകളും കരുനീക്കങ്ങളുമൊക്കെ നടന്നിട്ടുണ്ട്.
കേരളം കണ്ട ഏറ്റവും പ്രഗത്ഭനായ പ്രതിപക്ഷനേതാവും ആഭ്യന്തരമന്ത്രിയുമായിരുന്ന പി.ടി. ചാക്കോയുടെ വീട് ഈ തെരഞ്ഞെടുപ്പു കാലത്തും ശ്രദ്ധാകേന്ദ്രംതന്നെ. രാഷ്ട്രീയത്തില്‍നിന്ന് യാതൊന്നും സമ്പാദിക്കാതെ കടബാധ്യതയിൽ ലോകത്തോടു വിടപറഞ്ഞ അദ്ദേഹം അണികള്‍ക്കിടയിലും സാധാരണക്കാര്‍ക്കിടയിലും എക്കാലവും ആരാധ്യനായിരുന്നു. പി.ടി. ചാക്കോയുടെ തറവാട്ടില്‍ ഇളയ മകന് ജിമ്മിയും കുടുംബവുണ് ഇപ്പോഴുള്ളത്. വിശാലമായ മുറികളും മുറ്റവുമുള്ള വീട്.
പി.ടി. ചാക്കോയുടെ പഴയ ഓഫീസ് മുറിയും ഫര്‍ണിച്ചറുകളും അതേനിലയില്‍ ഇപ്പോഴും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. കണ്ണട, ചെരിപ്പ്, സിഗരറ്റിട്ടിരുന്ന ഡപ്പി, ആഷ്ട്രേ എന്നിവയെല്ലാം ചില്ലിട്ട അലമാരയില്‍ ഭദ്രമാണ്. മുറ്റത്തെ വലിയ കാര്‍ ഷെഡും പഴയ പൂന്തോട്ടവും അതേപടി നിലനിര്‍ത്തിയിരിക്കുന്നു.
ചെത്തിയും റോസും ബൊഗേന്വില്ലയുമൊക്കെ പൂത്തുനില്ക്കുന്നു. സ്വീകരണമുറിയില്‍ പി.ടി. ചാക്കോയുടെ വലിയ ഒരു ഫോട്ടോയുണ്ട്.കര്‍ഷകനായ തോമസിന്റെയും അന്നമ്മയുടെയും മകനായി 1915ല്‍ ജനിച്ച നാട്ടുകാരുടെ ചാക്കോച്ചന് രാഷ്ട്രീയം ജീവശ്വാസമായിരുന്നു. ബിഎല്‍ പാസായി വക്കീലായി ക്വിറ്റ് ഇന്ത്യ സമരത്തിലും ദിവാന് സി.പി. രാമസ്വാമി അയ്യര്‍ക്കെതിരായ പ്രക്ഷോഭത്തിലുമെല്ലാം പങ്കെടുത്ത് അഞ്ചു തവണ ജയില്‍വാസം അനുഭവിക്കുകയും ചെയ്തു.
1943ല്‍ മീനച്ചില്‍ താലൂക്കില്‍ കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി സ്ഥാനമായിരുന്നു സംഘടനാ രാഷ്ട്രീയത്തിലെ ആദ്യപടി. പിന്നീട് കോട്ടയം താലൂക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റായി. അഞ്ചു വര്‍ഷം കഴിഞ്ഞപ്പോള്‍ തിരുവിതാംകൂറില്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ അകലക്കുന്നം നിയോജകമണ്ഡലത്തില്‍നിന്ന് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
1952ല്‍ മീനച്ചില്‍ പാര്‍ലമെന്റ് നിയോജകമണ്ഡലത്തില്‍നിന്നു ലോക്സഭയിലേക്കു ജയിച്ചു. ഒരു വര്‍ഷത്തിനുശേഷം പാര്‍ലമെന്റ് അംഗത്വം രാജിവച്ച് നാട്ടില്‍ വീണ്ടും സജീവമായി.1955ല്‍ കോട്ടയം ഡിസിസി പ്രസിഡന്റായി. രണ്ടു വര്‍ഷത്തിനുശേഷം വാഴൂരില്‍നിന്ന് നിയമസഭയിലേക്കു ജയിച്ചു. ആദ്യ ഇഎംഎസ് മന്ത്രിസഭയുടെ കാലത്ത് പ്രതിപക്ഷ നേതാവായി. വിമോചനസമരത്തിലും സജീവമായി.
1960ലെ തെരഞ്ഞെടുപ്പില്‍ മീനച്ചിലില്‍നിന്ന് നിയമസഭയിലേക്കു ജയിച്ചു. കോണ്‍ഗ്രസ്-പിഎസ്പി മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായി. 1964 ഫെബ്രുവരിയില്‍ രാജിവച്ച പി.ടി. ചാക്കോ വീണ്ടും അഭിഭാഷകവൃത്തിയിലേക്കു തിരിഞ്ഞു. ഇതിനിടെയിലാണു പിതൃസ്വത്തായി ലഭിച്ച ചാമംപതാലിലെ ഭൂമിയില്‍ വീടു പണിത് കോട്ടയത്തുനിന്ന് താമസം മാറ്റിയത്. രാഷ്ട്രീയജീവിതത്തില്‍ വരുത്തിവച്ച കടം വക്കീല്‍ ജോലിയിലൂടെ വീട്ടാമെന്ന വിശ്വാസത്തിലായിരുന്നു പി.ടി. ചാക്കോ.
ക്രിമിനല്‍ അഭിഭാഷകനായിരുന്ന അദ്ദേഹം കുറ്റ്യാടിക്കടുത്ത് കാവിലംപാറയില് വസ്തുതര്‍ക്കവുമായി ബന്ധപ്പെട്ടു നടന്ന കൊലപാതകക്കേസില്‍ സ്ഥലം പരിശോധനയ്ക്കായി പോയപ്പോഴാണ് ഹൃദ്രോഗത്തെത്തുടര്‍ന്നു മരിച്ചത്. കാലം എത്ര മാറിയാലും കേരളത്തിന്റെ രാഷ്ട്രീയ തറവാടായി വിശേഷിപ്പിക്കുന്നത് ഇളങ്ങോയിയിലെ പുള്ളോലിക്കല്‍ വീടാണ്. അദ്ദേഹത്തിന്റെ ഓര്‍മദിനമായ ഓഗസ്റ്റ് ഒന്നിന് ഇളങ്ങോയി ഹോളിഫാമിലി പള്ളിമുറ്റത്തെ പ്രത്യേകമായി തയാറാക്കിയ കബറിടത്തിങ്കല്‍ രാഷ്ട്രീയ നേതാക്കള്‍ എത്താറുണ്ട്.
മൂത്തമകന് പി.സി. തോമസ് കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാനാണ്. തിരക്കുകള്‍ക്കിടയിലും അദ്ദേഹം ആഴ്ചയില്‍ രണ്ടുദിനമെങ്കിലും തറവാട്ടു വീട്ടിലെത്താറുണ്ട്. കാഞ്ഞിരപ്പള്ളി മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ഈ രാഷ്ട്രീയ തറവാട്ടുവീട്ടിലും കബറിങ്കലും മണ്ഡലത്തിലെ മൂന്നു മുന്നണി സ്ഥാനാര്‍ഥികളും സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചപ്പോള്‍ത്തന്നെ എത്തിയിരുന്നു.
പി.ടി. ചാക്കോയുടെ വേര്‍പാടിനുശേഷം 17 വര്‍ഷം കഴിഞ്ഞ് 1981 ഫെബ്രുവരി 21നാണ് കോട്ടയം ശാസ്ത്രി റോഡില്‍ പൂര്‍ണകായ പ്രതിമ സ്ഥാപിച്ചത്. അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി എം.ജി. രാമചന്ദ്രന് പ്രതിമ അനാച്ഛാദനം ചെയ്തു. കേരള കോണ്‍ഗ്രസ് ചെയര്മാന് ജോര്‍ജ് ജെ. മാത്യുവിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് പ്രതിമ സ്ഥാപിക്കലിനു നേതൃത്വം നല്‍കിയത്.